തലകീഴായി സ്ട്രക്ചറില്‍ കിടത്തിയ രോഗി മരിക്കാന്‍ കാരണം തലക്ക് പിറകിലേറ്റ ക്ഷതം

തൃശൂര്‍:തലകീഴായി സ്ട്രക്ചറില്‍ കിടത്തിയ രോഗി മരിക്കാന്‍ കാരണം തലക്ക് പിറകിലേറ്റ ക്ഷതമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെ മുളങ്കുന്നത്ത് കാവ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. ആംബുലൻസ് ഡ്രൈവർക്ക് മനപൂര്‍വ്വമല്ലാത്ത വീഴ്ച പറ്റിയതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സ്ട്രെച്ചര്‍ പുറത്തേക്കെടുത്ത് തലകീഴായിവച്ച് ആശുപത്രി ജീവനക്കാരെ വിളിക്കാന്‍ പോവുകയായിരുന്നു ഡ്രൈവര്‍. ജീവനക്കാര്‍ എത്തും വരെ രോഗി ഇതേ കിടപ്പിലായിരുന്നു. ഡ്രൈവറുടെ പ്രവൃത്തിയെ അവിടെ കൂടിനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍, രോഗി മദ്യപിച്ചിട്ടുണ്ടെന്നും ആംബുലൻസില്‍ മലമൂത്രവിസര്‍ജ്ജനം നടത്തിയെന്നുമായിരുന്നു മറുപടി.