ബസ് യാത്രക്കിടെ യുവാവിന്‍റെ കൈയ്യിലിരുന്ന ബാഗില്‍ നിന്ന് പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു.
ബസ് യാത്രക്കിടെ യുവാവിന്റെ കൈയ്യിലിരുന്ന ബാഗില് നിന്ന് പവര്ബാങ്ക് പൊട്ടിത്തെറിച്ചു. യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ചൈനയിലാണ് സംഭവം നടന്നത്. ബസിലെ സിസിടിവിയില് ദൃശ്യം പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്.
യുവാവ് സഹയാത്രികനുമായി സംസാരിച്ചിരിക്കുമ്പോഴാണ് പവര്ബാങ്ക് പൊട്ടിത്തെറിച്ചത്. ഉടന് തന്നെ യുവാവ് ബാഗ് വലിച്ചെറിഞ്ഞതിനാല് വന് അപകടം ഒഴിവാവുകയായിരുന്നു. യുവാവ് തീയണയ്ക്കാന് പരിശ്രമിക്കുന്നതും ദൃശ്യങ്ങളില് കാണാം.
വീഡിയോ

