പവർബോട്ട് റെയ്സിന് റഷ്യയില്‍ വലിയ പ്രചാരമുണ്ട്
മോസ്കോ: ഫുട്ബോളിനൊപ്പം റഷ്യക്കാർക്ക് പ്രിയപ്പെട്ടൊരു വിനോദം കൂടിയുണ്ട്, പവർബോട്ട് റെയ്സ്. സെന്റ് പീറ്റേഴ്സ്ബർഗിലെ നേവാ നദിയാണ് പവർ ബോട്ട് റെയ്സിന്റെ സുപ്രധാന കേന്ദ്രം. 390 കിലോയുള്ള ടണൽ ഹൾ ബോട്ടാണ് ഫോർമുല വണ്പവർ ബോട്ട് റെയ്സിനുപയോഗിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കാനും ടീമിനെ പ്രോൽസാഹിപ്പിക്കാനും നിരവധി പേരാണ് ഇവിടെയെത്തുന്നത്.
ടു സ്ട്രോക്ക് എൻജിന്റെ കരുത്തിൽ 240 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ബോട്ടുകൾ വെള്ളത്തിനു മീതെ പറക്കുകയാണോ എന്ന് തോന്നിപ്പോകും. വെള്ളത്തിൽ നിശ്ചിത അകലത്തിൽ സ്ഥാപിച്ചിട്ടുള്ള ബലൂണുകളാണ് ഫിനിഷിംഗ് പോയിന്റ്. 45 മിനിട്ടിനുള്ളിൽ ഫിനിഷ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴ. മത്സരം അവസാനിക്കുന്നതോടെ പ്രിയപ്പെട്ട ടീമുകളെ പ്രോൽസാഹിപ്പിക്കാനെത്തിയവർ നേവയോട് യാത്ര പറയുകയായി.
