Asianet News MalayalamAsianet News Malayalam

മഴ കുറഞ്ഞു; വൈദ്യുതോല്‍പാദനം പ്രതിസന്ധിയില്‍

power crisis is coming after low rainfall in kerala
Author
First Published Oct 26, 2016, 12:33 PM IST

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി. ഇവിടെ നിലവിലുള്ളത് സംഭരണശേഷിയുടെ 44 ശതമാനം വെള്ളം മാത്രം. ഈ വര്‍ഷം കിട്ടിയ മഴയില്‍ 31 ശതമാനം കുറവുണ്ടായതാണ് ഇടുക്കി ജലസംഭരണി ഇങ്ങനെയാകാന്‍ കാരണം. 120 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. വെള്ളം കുറഞ്ഞതോടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോല്‍പ്പാദനവും കുറച്ചു. ഇപ്പോള്‍ പ്രതിദിനം ഉദ്പാദിപ്പിക്കുന്നത് ശരാശരി 4 ദശലക്ഷം യൂണിറ്റ് മാത്രം. തുലാവര്‍ഷം കനക്കുന്ന ഒക്ടോബറില്‍ 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഇവിടെനിന്ന് ഉദ്പാദിപ്പിച്ചിട്ടുണ്ടെന്നത് ചരിത്രം. കൂടുതല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഫെബ്രുവരിയോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ മിക്ക ജലവൈദ്യുത പദ്ധതികളിലും ഇത് തന്നെയാണ് അവസ്ഥ.

 

Follow Us:
Download App:
  • android
  • ios