പവര്‍ബാങ്ക് എടുത്തുമാറ്റാതെ മറ്റ് വഴികളില്ലെന്ന് മനസ്സിലായതോടെ ദേഷ്യപ്പെട്ട് ഇവര്‍ പവര്‍ബാങ്കെടുത്ത് എറിയുകയായിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ടിനകത്ത് വച്ചുതന്നെ ഇത് പൊട്ടിത്തെറിച്ചു 

ദില്ലി: യാത്രക്കാരിയുടെ ബാഗിലുണ്ടായിരുന്ന പവര്‍ബാങ്ക് സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കിടെ കണ്ടെടുത്തത്. തുടര്‍ന്ന് ഇത് എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലാവുകയായിരുന്നു. 

പവര്‍ബാങ്ക് എടുത്തുമാറ്റാതെ മറ്റ് വഴികളില്ലെന്ന് മനസ്സിലായതോടെ ദേഷ്യപ്പെട്ട് ഇവര്‍ പവര്‍ബാങ്കെടുത്ത് എറിയുകയായിരുന്നു. തുടര്‍ന്ന് എയര്‍പോര്‍ട്ടിനകത്ത് വച്ചുതന്നെ ഇത് പൊട്ടിത്തെറിച്ചു. സ്ത്രീയെ ഉടന്‍ തന്നെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അല്‍പനേരത്തിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. 

ഇവര്‍ സിനിമാനടിയാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.