നിര്‍ദേശം ഏകകണ്ഠമാണെങ്കില്‍ പിബിയില്‍ തുടരാമെന്ന് എസ്.ആര്‍.പി അറിയിച്ചതായാണ് സൂചന.  

ഹൈദരാബാദ്: മുതിര്‍ന്ന അംഗം എസ്.രാമചന്ദ്രന്‍പ്പിള്ള സിപിഎം പോളിറ്റ് ബ്യൂറോയില്‍ തുടരാന്‍ സാധ്യത. പ്രായപരിധിയനുസരിച്ച് എസ്.രാമചന്ദ്രന്‍ പിള്ള പിബിയില്‍ നിന്നൊഴിയേണ്ടതാണെങ്കിലും അദ്ദേഹം തുടരണമെന്ന അഭിപ്രായമാണ് പ്രകാശ് കാരാട്ട് പക്ഷം ചര്‍ച്ചകളില്‍ മുന്നോട്ട് വച്ചത്. എസ്.ആര്‍.പിയ്ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നാണ് അവരുടെ നിലപാട്. അതേസമയം നിര്‍ദേശം ഏകകണ്ഠമാണെങ്കില്‍ പിബിയില്‍ തുടരാമെന്ന് എസ്.ആര്‍.പി അറിയിച്ചതായാണ് സൂചന.