ബംഗളുരു: ബംഗളുരു പ്രസ്‌ക്ലബ്ബ് നല്‍കിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വീകരിച്ച് താന്‍ നടത്തിയ പ്രസംഗത്തിന് വിശദീകരണവുമായി നടന്‍ പ്രകാശ് രാജ്. രാജ്യത്ത് വര്‍ഗ്ഗീയ രാഷ്ട്രീയം ഏറിവരുന്നുവെന്നും ആരെങ്കിലും വെല്ലുവിളിച്ചാല്‍ താനും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നുമായിരുന്നു പ്രകാശ് രാജിന്റെ പ്രസംഗം. ഈ പ്രസംഗത്തിനെതിരെ ചിലര്‍ പ്രചാരണം നടത്തിയിരുന്നു. ഇത് തെറ്റായി വ്യാഖ്യാനിച്ച് നിങ്ങള്‍ വീണ്ടും ഭീരുക്കളും നിരാശരുമാണെന്ന് തെളിയിക്കുകയാണോ എന്ന് പ്രകാശ് രാജ് പരിഹസിച്ചു.

​പ്രസംഗത്തിലെ വാക്കുകള്‍ വളച്ചൊടിച്ച് തനിക്കെതിരെ ആക്രമണം നടത്തിയവര്‍ക്കുള്ള മറുപടിയായാണ് താരം ഫേസ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മൂല്യമുള്ള ആര്‍ക്കും ഇന്ത്യയില്‍ നേതാവാകാമെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ബംഗളുരുവിലെ തന്റെ പ്രസ്താവന വര്‍ഗ്ഗീയത വളര്‍ത്തുന്നവര്‍ക്കുള്ളതാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലും അടുത്ത തെരഞ്ഞെടുപ്പില്‍ വൃത്തികെട്ട വര്‍ഗ്ഗീയ രാഷ്ട്രീയം അനുവദിക്കില്ല. തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ച് സ്വയം ഭീരുക്കളും നിരാശരുമാണെന്നാണ് തെളിയിക്കുകയാണ് ഇത്തരക്കാരെന്നും പ്രകാശ് രാജ് പരിഹസിച്ചു.

പ്രകാശ് രാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഞാന്‍ എന്റെ വാക്കില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ പറയട്ടെ മൂല്യമുള്ള ആര്‍ക്കും ഇന്ത്യയില്‍ നേതാവാകാം. ബംഗളുരുവിലെ എന്റെ പ്രസ്താവന വര്‍ഗ്ഗീയത വളര്‍ത്തുന്നവര്‍ക്കുള്ളതാണ്. കേരളത്തിലെയോ കര്‍ണാടകയിലെയോ തെലങ്കാനയിലെയോ കേരളത്തിലെയോ, ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലോ എവിടെയുമാകട്ടെ, നിങ്ങളുടെ വൃത്തികെട്ട വര്‍ഗ്ഗീയ രാഷ്ട്രീയം അടുത്ത തെരഞ്ഞെടുപ്പില്‍ അനുവധിക്കില്ല. എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ ഭീരുക്കളും നിരാശരുമാണെന്നാണ് തെളിയിക്കുന്നത്. നിങ്ങളെ കോമാളിയെന്ന് ജനം വിളിക്കുന്നത് നിങ്ങള്‍ തിരിച്ചറിയുന്നില്ലേ





പോസ്റ്റില്‍ നല്‍കിയ പ്രസ്താവന ഇങ്ങനെ...

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഞാന്‍ എന്റെ വാക്കില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ പറയട്ടെ മൂല്യമുള്ള ആര്‍ക്കും ഇന്ത്യയില്‍ നേതാവാകാം.

ബംഗളുരുവിലെ എന്റെ പ്രസ്താവന വര്‍ഗ്ഗീയത വളര്‍ത്തുന്നവര്‍ക്കുള്ളതാണ്. കേരളത്തിലോ കര്‍ണാടകയിലോ തെലങ്കാനയിലോ കേരളത്തിലെയോ, ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലോ എവിടെയുമാകട്ടെ, നിങ്ങളുടെ വൃത്തികെട്ട വര്‍ഗ്ഗീയ രാഷ്ട്രീയം അടുത്ത തെരഞ്ഞെടുപ്പില്‍ അനുവധിക്കില്ല. 

എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ച് എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ ഭീരുക്കളും നിരാശരുമാണെന്നാണ് തെളിയിക്കുന്നത്. 

നിങ്ങളെ കോമാളിയെന്ന് ജനം വിളിക്കുന്നത് നിങ്ങള്‍ തിരിച്ചറിയുന്നില്ലേ...