ബിജെപി എംപിക്കെതിരെ പ്രകാശ് രാജിന്‍റെ മാനനഷ്ട കേസ്; ആവശ്യപ്പെട്ടത് ഒരു രൂപ

First Published 28, Feb 2018, 7:29 PM IST
Prakash Raj files defamation case against Pratap Simha
Highlights
  • ബിജെപി എംപിക്കെതിരെ പ്രകാശ് രാജിന്‍റെ മാനനഷ്ട കേസ്; ആവശ്യപ്പെട്ടത് ഒരു രൂപ

ചെന്നൈ: വ്യക്തിപരമായ അധിക്ഷേപിച്ചെന്നാരോപിച്ച് നടന്‍ പ്രകാശ് രാജ് ബിജെപി എംപി പ്രതാപ് സിംഹക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തു. സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായി പോസ്റ്റ് ചെയ്തെന്നാണ് പരാതി. കേസില്‍ ഒരു രൂപയാണ് പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രകാശ് രാജിന്‍റെ അഭിഭാഷകനായ മഹാദേവസ്വാമി വഴി നാലാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രകാശ് രാജ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസ് കൊടുത്തത് പണത്തിന് വേണ്ടിയല്ലെന്നും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതൊരു പാഠമാകണമെന്നും പ്രകാശ് രാജ് പ്രതികരിച്ചു. 

നേരത്തെ പ്രകാശ് രാജിന്‍റെ കുടുംബപരമായ കാര്യങ്ങളും മരണപ്പെട്ട മകനെ പരാമര്‍ശിച്ചും പ്രതാപ് സിംഹ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. താങ്കള്‍ക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ മാത്രമെ സാധിക്കൂ എന്നും ജനങ്ങളുടെ മനസില്‍ നിന്ന് ഇക്കാര്യം ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

loader