ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘം നടന്‍ പ്രകാശ് രാജിനേയും വധിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി വെളിപ്പെടുത്തല്‍

ബംഗളുരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘം നടന്‍ പ്രകാശ് രാജിനേയും വധിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഇത് വെളിപ്പെടുത്തിയത്. ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷണത്തിനിടെയാണ് പ്രതികളില്‍ നിന്ന് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. ഗൗരി ലങ്കേഷിനെ വെടിവച്ച അക്രമിയെ കര്‍ണാടക പോലീസ് പിടികൂടിയിരുന്നു. 

ഗൗരി ലങ്കേഷിന്റേയും എം.എം കല്‍ബുര്‍ഗിയുടേയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘം തന്നെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിന്റെ അടുത്ത സുഹൃത്തായിരുന്നു പ്രകാശ് രാജ്. മാത്രമല്ല കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടേയും കടുത്ത വിമര്‍ശകനുമാണ് അദ്ദേഹം.

അതേസമയം കൊലപാതക പദ്ധതിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ തന്‍റെ ശബ്ദം ഇനിയും ശക്തമാകുമെന്നായിരുന്നു പ്രകാശ് രാജിന്‍റെ പ്രതികരണം. വെറുപ്പിന്‍റെ രാഷ്ട്രീയവുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ ഭീരുക്കളെയെന്നും പ്രകാശ് രാജ് ചോദിച്ചു.