മകള്‍ ഷര്‍മിഷ്ത മുഖര്‍ജിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വഴങ്ങിയില്ല
നാഗ്പുര്: ആര് എസ് എസ് സ്ഥാപക നേതാവ് കെ. ബി ഹെഡ്ഗേവാറിനെ വാഴ്ത്തി മുന് രാഷ്ട്രപതിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ പ്രണബ് മുഖര്ജി. നാഗ്പൂരിലെ ആര്എസ്എസ് ആസ്ഥാനത്തെത്തിയ ശേഷം സന്ദര്ശക ഡയറിയില് കുറിപ്പെഴുതുകയായിരുന്നു പ്രണബ്. ഭാരത മാതാവിന്റെ ‘മഹാനാ’യ പുത്രന് എന്നാണ് ഹെഡ്ഗേവാറിനെ പ്രണബ് വിശേഷിപ്പിച്ചിരിക്കുന്നത്.
കോണ്ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് പ്രണബ് ആര്എസ്എസ് പരിപാടിയില് പങ്കെടുക്കാന് തീരുമാനിച്ചത്. പ്രണബിനെ പിന്തിരിപ്പിക്കാന് മകള് ഷര്മിഷ്ത മുഖര്ജിയടക്കമുള്ള കോണ്ഗ്രസ് നേതാക്കള് അടക്കം ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
