'ഇന്ന് ഇവിടെ എത്തി രാജ്യത്തിന്റെ വീരപുത്രന് പ്രണാമം ആർപ്പാക്കാനായി' ഹെഡ്ഗേവാറിനെ പ്രകീര്‍ത്തിച്ച് പ്രണബ് മുഖര്‍ജി
നാഗ്പൂര്: കോണ്ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി ആര്എസ്എസ് വേദിയില് എത്തി, ആര്എസ്എസ് സ്ഥാപകന് ഹെഡ്ഗേവാറിന് പ്രകീര്ത്തിച്ച് മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി. 'ഇന്ന് ഇവിടെ എത്തി രാജ്യത്തിന്റെ വീരപുത്രന് പ്രണാമം ആർപ്പാക്കാനായി'യെന്ന് ഹെഡ്ഗേവറിന്റെ സ്മാരകം സന്ദര്ശിച്ച്
പ്രണബ് സന്ദർശക ഡയറിയിൽ കുറിച്ചു. സന്ദർശനം ഇരുപത് മിനിറ്റ് നീണ്ടു നിന്നു.
പരിശീലനം പൂർത്തിയാക്കിയ ആർഎസ്എസ് പ്രവർത്തകർക്ക് യാത്രമംഗളം നേരുന്ന ചടങ്ങില് പങ്കെടുക്കാനാണ് പ്രണബ് മുഖര്ജി നാഗ്പൂരിലെത്തിയത്.
അദ്ദേഹത്തിന്റെ പ്രസംഗം കോൺഗ്രസ് ഉൾപ്പെടെ എല്ലാവരും ഉറ്റുനോക്കിയിരിക്കെയാണ് ഹെഡ്ഗേവാറിനെ പ്രകീര്ത്തിച്ച് പ്രണബ് രംഗത്തെത്തിയിരിക്കുന്നത്.

മുന് രാഷ്ട്രപതിയും മുന് കോണ്ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്ജിയുടെ ആർഎസ്എസ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ എതിര്ത്ത് കോൺഗ്രസ് നേതാക്കളും ഇടതു നേതാക്കളും രംഗത്തെത്തിയിരുന്നു. മതേതര താൽപര്യങ്ങൾ സംരക്ഷിക്കാൻ ആർഎസ്എസ് പരിപാടിയിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെട്ടത്. എന്നാല്, തനിക്ക് പറയാനുള്ളത് ഞാൻ നാഗ്പുരിൽ പറയുമെന്നാണ് എല്ലാ വിമര്ശനങ്ങള്ക്കും പ്രണബ് മുഖർജി മറുപടി നല്കിയത്.
