പ്രണീതിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രണീതി മാപ്പ് പറയണമെന്നും കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെപോലെയാണെന്ന് മഹാരാഷ് ട്രയിലെ കോണ്‍ഗ്രസ്‌ എംഎല്‍എ പ്രണീതി ഷിന്‍ഡേ. മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ മോദിക്കെതിരായ പരാമര്‍ശത്തിലൂടെ വിവാദത്തിലായി. ജനങ്ങളില്‍ മാരകമായ രോഗം പരത്തുകയാണ് മോദി ചെയ്യുന്നതെന്ന് പ്രണീതി ഷോലാപൂരില്‍ നടന്ന പൊതുയോഗത്തിലാണ് അഭിപ്രായപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അസത്യം പറഞ്ഞ് പരത്തുന്ന മോദി ഡെങ്കുകൊതുകുകളെപോലെയാണ്, ലക്ഷങ്ങള്‍ അക്കൗണ്ടിലിടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മോദി ഇപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല, ഈ മാരകരോഗത്തെ തുടച്ചുനീക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം പ്രണീതിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. പ്രണീതി മാപ്പ് പറയണമെന്നും കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.