ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള വകുപ്പുകള്‍ രാജ്യത്ത് ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ബംഗലൂരുവില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസം രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തിരുന്നു. നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തത് വിവാദമായിരുന്നു. 

ഈ സാഹചര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.