ജഡ്‍ജിമാർക്കെതിരായ പരാതികൾ അന്വേഷിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് പ്രശാന്ത് ഭൂഷൺ

First Published 17, Mar 2018, 3:48 PM IST
Prashanth Bhushans stand in issue of Judiciary
Highlights
  • ജഡ്‍ജിമാർക്കെതിരായ പരാതികൾ
  • അന്വേഷിക്കാൻ പ്രത്യേക സംവിധാനം വേണമെന്ന് പ്രശാന്ത് ഭൂഷൺ

ജഡ്‍ജമാർക്കെതിരായ പരാതികൾ അന്വേഷിക്കാൻ പ്രത്യേക സംവിധാനം ആവശ്യമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നിലവിൽ ഇംപീച്ച്മെന്‍റ് മാത്രമാണ് ജഡ്ജിമാർക്കെതിരായി നടപടിയെടുക്കാനുള്ള സംവിധാനമെന്നും ഇത് നടപ്പിലാക്കുക പ്രായോഗികമല്ലെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

വിരമിച്ചതിന് ശേഷം വിവിധ അന്വേഷണ കമ്മീഷനുകളിൽ നിയമിതരാകാൻ ആഗ്രഹിക്കുന്ന ജഡ്ജിമാർ ഭരണകൂടത്തിന്‍റെ ചൊൽപ്പടിക്ക് നിൽക്കുന്ന സാഹചര്യമുണ്ട്. ഇത് ഇല്ലാതാക്കാൻ എല്ലാ തരത്തിലുള്ള ജഡ്ജ് നിയമനങ്ങളും നടത്താനായി സ്വതന്ത്ര സംവിധാനം വേണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളേജ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

loader