കോണ്‍ഗ്രസ് നേതാക്കളുടെ ഇടയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഗൗഡയുടെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ പുറത്തു വിട്ടിട്ടുണ്ട്.
ബെംഗളൂരു: വിശ്വാസവോട്ടെടുപ്പിന് നിമിഷങ്ങള് ബാക്കിനില്ക്കെ കോണ്ഗ്രസ് ക്യാംപില് നിന്നും പോയ ഒരു എംഎല്എ തിരിച്ചെത്തിയതായി സ്ഥിരീകരിച്ചു. കോണ്ഗ്രസിലെ ദരിദ്ര എംഎല്എ എന്നറിയിപ്പെടുന്ന പ്രതാപ് ഗൗഡ പാട്ടീലാണ് അവസാനനിമിഷം കോണ്ഗ്രസിലേക്ക് തിരിച്ചു വന്നത്.
ബെംഗളൂരുവിലെ ഗോള്ഡ് ഫിഞ്ച് ഹോട്ടലില് തങ്ങുകയായിരുന്ന ഇദ്ദേഹം കോണ്ഗ്രസ് നേതാക്കളായ ഡി.കെ.ശിവുകുമാറും ഉഗ്രപ്പയുമായി നടത്തിയ ചര്ച്ചകള്ക്കൊടുവിലാണ് വിധാന് സഭയിലെത്തിയത്, വിധാന് സഭയില് കോണ്ഗ്രസ് നേതാക്കളുടെ ഇടയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഗൗഡയുടെ ചിത്രങ്ങള് വാര്ത്ത ഏജന്സിയായ എ.എന്.ഐ പുറത്തു വിട്ടിട്ടുണ്ട്.
