ഇന്നലെ ലിനിയുടെ കുട്ടികള്‍ക്ക് പനിയാണെന്നും നിപ ബാധയാണെന്ന് സംശയമുള്ളതായും വാര്‍ത്തകളുണ്ടായിരുന്നു. 

തിരുവനന്തപുരം: നിപ വൈറസ് രോഗികളെ പരിശോധിച്ചതിനെ തുടര്‍ന്ന് രോഗബാധിതയായി മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്ക് നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇന്നലെ ലിനിയുടെ കുട്ടികള്‍ക്ക് പനിയാണെന്നും നിപ ബാധയാണെന്ന് സംശയമുള്ളതായും വാര്‍ത്തകളുണ്ടായിരുന്നു. 

കുട്ടികളുടെ ടെസ്റ്റ് റിസല്‍റ്റ് നെഗറ്റീവാണ്. കുട്ടികള്‍ക്ക് പനി ബാധിച്ച് ഇന്നലെ ആശുപത്രിയിലായത് മുതല്‍ അതറിഞ്ഞ എല്ലാവരും പ്രാര്‍ത്ഥിച്ചിരുന്നു. പ്രാര്‍ത്ഥന ഫലിച്ചു. ആരോഗ്യവകുപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നു. നിപാ വൈറസ് ബാധയുള്ള ഒരു കേസും പുതുതായി രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പിന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.