ആലപ്പുഴ: മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ തന്‍റെ രക്തവും തിളയ്ക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍റെ ഭാര്യ പ്രീത വെള്ളാപ്പള്ളി.  താന്‍ മാര്‍ക്സിസ്റ്റോ കോണ്‍ഗ്രസോ ബിജെപിയോ അല്ല, ബിഡെജെഎസ് ആണ്. എങ്കിലും മുഖ്യമന്ത്രിയെ ആരെങ്കിലും ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ തന്‍റെ രക്തവും തിളയ്ക്കും- പ്രീത പറഞ്ഞു.

വെള്ളാപ്പള്ളി നടേശനും ഭാര്യയും ആലപ്പുഴയിലാണ് മതിലിന് പിന്തുണയുമായി എത്തിയത്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് മുന്നിൽ  വെള്ളപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ വനിതാ മതില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അതേസമയം മകൻ തുഷാര്‍ വെള്ളാപ്പള്ളിയും കുടുംബവും വിട്ടുനിന്നു. നിരവധി പേരാണ് ആലപ്പുഴയില്‍ വനിതാ മതിലില്‍ പങ്കെടുത്തത്. സിഎസ് സുജാത, എഴുത്തുകാരി ശാരദക്കുട്ടി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.