നാല് ലക്ഷം കൊണ്ട് വീട് നിര്‍മ്മിക്കാന്‍ കഴിയുമെന്നത് വലിയ എളുപ്പമാണെന്ന ധാരണ സര്‍ക്കാരിനില്ല. നഷ്ട്ടപ്പെട്ടതിന് തത്യുലമായ സഹായം എന്നത് ഇപ്പോള്‍ അസാധ്യമായ കാര്യമാണ്. ഈ സംഖ്യ നഷ്ട്പ്പെട്ടവര്‍ക്ക് ചെറിയ പണമായിരിക്കും. എന്നാല്‍ ചെറുതെങ്കിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നല്‍കുക എന്നതിനാണ് മുഖ്യപരിഗണനയെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. 

തിരുവനന്തപുരം: വീട് നിര്‍മ്മിച്ച് കൊടുക്കുന്നതിന് മുന്‍തൂക്കമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. പ്രളയവും കാലവര്‍ഷക്കെടുതിയും വീടില്ലാത്തവരുടെ എണ്ണം വര്‍ധിപ്പിച്ചു. വീട് നിര്‍മ്മിച്ച് കൊടുക്കുക എന്നത് സര്‍ക്കാരിന്‍റെ വലിയ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും സൂചിപ്പിച്ചിരുന്നു.

തകര്‍ന്ന് പോയ വീടുകള്‍ക്ക് സമനിലങ്ങളില്‍ 95000 രൂപയും മലമ്പ്രദേശങ്ങളില്‍ 119000 രൂപയം നല്‍കാനാണ് കേന്ദ്ര ഗവര്‍ണ്‍മെന്‍റിന്‍റെ നിലവിലെ നിയമം. ലൈഫ് പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ നിശ്ചയിക്കുന്ന സംഖ്യ 4,00,000 രപയെങ്കില്ലും എല്ലായിടത്തും നല്‍കണമെന്ന അടിസ്ഥാനത്തില്‍ സിഎംഡിആര്‍എഫില്‍ നിന്ന് ബാക്കി സംഖ്യകൂടി ഉള്‍പ്പെടുത്തിയാണ് വീടിന് പണം നല്‍കാന്‍ ഉദ്ദേശിക്കുന്നത്.