പ്രസവത്തിനായി എത്തിച്ച യുവതി ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി ആറ്റിങ്ങല്‍ നെല്ലിക്കോട് സ്വദേശിയാണ് മരിച്ചത്
തിരുവനന്തപുരം:പ്രസവത്തിനായി എത്തിച്ച യുവതി ചികിത്സ പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി. ആറ്റിങ്ങൽ നെല്ലിക്കോട് സ്വദേശി ശ്രീജയാണ് മരിച്ചത്. ചികിത്സ നൽകിയ കെറ്റിസിറ്റി ആശുപ്രത്രിക്കു മുന്നിൽ ഭർത്താവും ബന്ധുക്കളും പ്രതിഷേധിച്ചു. അലര്ജി പ്രതിരോധത്തിനുള്ള മരുന്ന് അമതി ഡോസ് നല്കിയശേഷം ഭാര്യയുടെ ആരോഗ്യ നില വഷളാകുകയായിരുന്നെന്ന് ഭര്ത്താവ് അനു പറഞ്ഞു.
ആരോഗ്യനില വിവരങ്ങള് കൈമാറാതെ കെറ്റിസിറ്റി മറച്ചുവെച്ചെന്നും അതീവ ഗുരുതരാവസ്ഥയിലാണ് മറ്റൊരു ആശുപത്രിയിലേക്ക് റെഫര് ചെയ്തതെന്നും ഭര്ത്താവ് അനു ആരോപിച്ചു.
