ലഖ്നൗ: ഗര്‍ഭിണിയായ 32 കാരിയെ ബാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ബഡൗനിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 5.00 മണിക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. യവതിയുടെ കൈയ്യും കാലും കെട്ടുകയും വായില്‍ തുണി തിരുകുകയും ചെയ്തിരുന്നു .
കുറെ സമയം കഴിഞ്ഞിട്ടും യുവതി തിരികെ വരാത്തതിനെ തുടര്‍ന്ന് കുടുംബാഗംങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ അടുത്തുള്ള വനത്തില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. പിന്നീട് കുടുംബാംഗങ്ങള്‍ പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
