വാഷിങ്ടണ്‍: ഗര്‍ഭിണിയായ മുന്‍ കാമുകിയോടു യുവാവിന്‍റെ ക്രൂരമായ പ്രതികാരം. അമേരിക്കന്‍ തലസ്ഥാനം വാഷിംങ്ടണിലാണ് സംഭവം. മുന്‍പ് ഉണ്ടായിരുന്ന പ്രണയം തകര്‍ന്നതിന്‍റെ പ്രതികാരവുമായി എത്തിയ യുവാവ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. തുടര്‍ന്ന് യുവതിയുമായി ഇയാള്‍ കനത്ത വാക്കേറ്റം തന്നെയുണ്ടായി. പുതിയ വിവാഹം കഴിച്ച യുവതി ഗര്‍ഭിണിയായിരുന്നു.

വാക്കേറ്റം മൂത്തപ്പോള്‍ ഇയാള്‍ യുവതിയെ ആക്രമിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ശേഷം യുവതിയുടെ വയറിനു മുകളില്‍ കയറിയിരുന്നു കത്രിക ഉപയോഗിച്ച് മുലക്കണ്ണുകള്‍ മുറിച്ചു മാറ്റി. 

തുടര്‍ന്ന് ഇയാള്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനു പരിക്കുകള്‍ സംഭവിച്ചിട്ടില്ല. എങ്കിലും ഒരു ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമെ യുവതിക്കു മുലയൂട്ടാന്‍ സാധിക്കൂ എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.