പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയുടെ നാല് വയസ്സുകാരനോടുള്ള പ്രതികരം
ബീജിംഗ്: പൂര്ണ്ണ ഗര്ഭിണിയായ യുവതി നാല് വയസ്സുകാരനോട് ചെയ്ത ക്രൂരമായ പ്രതികാരമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഷോപ്പിലേക്ക് കയറി വരുമ്പോള് സംഭവിച്ച അബദ്ധത്തിന്റെ പേരില് കുഞ്ഞിനെ കാലുകൊണ്ട് തട്ടിവീഴ്ത്തുകയായിരുന്നു യുവതി.
ഹോട്ടലിലേക്ക് കയറി വന്ന കുട്ടി അറിയാതെ പ്ലാസ്റ്റിക് കര്ട്ടന് തട്ടി, സ്ത്രീയുടെ ഭക്ഷണത്തിലെ ഒരംശം വസ്ത്രത്തിലേക്ക് തെറിച്ചിരുന്നു. ഇതിന് പകരമായാണ് കുട്ടി ഹോട്ടലില്നിന്ന് തിരിച്ചുപോകുമ്പോള് കാല് വച്ച് വീഴ്ത്തിയത്. യുവതി കാല് വയ്ക്കുന്നതും കാല് തട്ടി കുട്ടി നിലത്ത് വീഴുന്നതും സിസിടിവി ദൃശ്യങ്ങളില് വ്യക്തമായി കാണാം.
ചൈനയില് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള് ഇപ്പോള് സോഷ്യല്മീഡിയയില് വൈറലായിരിക്കുകയാണ്. ഗര്ഭിണിയായ യുവതിയ്ക്ക് ഒരു കുഞ്ഞിനോട് എങ്ങനെ ഇങ്ങനെ ചെയ്യാനായി എന്നാണ് ആളുകള് ചോദിക്കുന്നത്. കുഞ്ഞിനെ കാല് വച്ച് വീഴ്ത്തിയതിന് ശേഷം യുവതിയും ഭര്ത്താവും അവനെ തിരിഞ്ഞ് നോക്കാതെ ഭക്ഷണം കഴിക്കുന്നത് തുടരുകയായിരുന്നു.

