ഹൈദരാബാദ്: തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ നല്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് പൊലീസ്. ജനുവരി 30നാണ് യുവതിയുടെ മൃതദേഹത്തിന്‍റെ പല ഭാഗങ്ങള്‍ രണ്ടു ചാക്കുകളില്‍ നിന്ന് കണ്ടെത്തിയത്. ഹൈദരാബാദിലെ കൊണ്ടാപുരിലെ ബൊട്ടാനിക്കല്‍ ഗാര്‍ഡന് സമീപത്ത് നിന്നും മുനിസിപ്പാലിറ്റി തൊഴിലാളികളാണ് മൃതദേഹമടങ്ങിയ ചാക്കുകള്‍ കണ്ടെത്തിയത്.
യുവതി എട്ടുമാസം ഗര്‍ഭിണിയായിരുന്നെന്നും ആന്തരികാവയവങ്ങള്‍ തകര്‍ന്നിട്ടുണ്ടെന്നും പോസ്റ്റുമാര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. തല ഒരു ചാക്കിലും ശരീരം മറ്റൊരു ചാക്കിലുമായിരുന്നു. മറൂണ്‍ നിറത്തിലുള്ള കുര്‍ത്തയും ചുവപ്പ് നിറത്തിലുള്ള പൈജാമയും ഒരു ചാക്കില്‍ നിന്നും പൊലീസ് കണ്ടെടുത്തു. യുവതി കൊല്ലപ്പെട്ടത് ജനുവരി 27 നോ 28 നോ ആകാമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണത്തില്‍ പുരോഗമനമില്ലാത്തതിനാലാണ് എന്തെങ്കിലും തെളിവ് നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
