റാമള്ള: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്‍കി പലസ്തീന്‍. വിദേശ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്കും ഭരണത്തലവന്‍മാര്‍ക്കും നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്‍റ് കോളറാണ് പലസ്തീന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസ് സമ്മാനിച്ചത്.

ഇന്ത്യയും പലസ്തീനും തമ്മിലുള്ള ചരിത്രപരമായ ബന്ധം നിലനിര്‍ത്തുന്നതിന് മോദി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി പലസ്തീന്‍ വ്യക്തമാക്കി. ഇതിന് മുമ്പ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, ബഹ്റൈന്‍ രാജാവ് ഹമദ്, ചൈനീസ് പ്രസിഡന്‍റ സി ജിങ് പിങ് എന്നിവര്‍ക്കാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്. നരേന്ദ്രമോദിയും മഹ്മൂദ് അബ്ബാസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബഹുമതി കൈമാറിയത്.