വിയോജിപ്പുകളും എതിരഭിപ്രായങ്ങളും സഹിഷ്ണുതയോടെ കണ്ടിരുന്ന ചരിത്രം കേരളത്തിനുണ്ട്. കേരള നിമയസഭയുടെ 60 വര്‍ഷത്തെ ചരിത്രം അതിന് തെളിവാണ്. സാമൂഹ്യ,സാസംകാരിക മേഖലയില്‍ ഏറെ മുന്നോട്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രഗത്ഭരായ നേതാക്കളുടെ പ്രവര്‍ത്തനം അതിന് ആക്കം കൂട്ടയിട്ടുണ്ട്. എന്നാല്‍ ജനാധപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല.
തിരുവനന്തപുരം:കേരളത്തില്‍ കൂടി വരുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരള സമുഹവും രാഷ്ട്രീയ കക്ഷികളും ഗൗരവമുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ വജ്ര ജൂബിലിയോട് അനുബന്ധിച്ചുള്ള സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
വിയോജിപ്പുകളും എതിരഭിപ്രായങ്ങളും സഹിഷ്ണുതയോടെ കണ്ടിരുന്ന ചരിത്രം കേരളത്തിനുണ്ട്. കേരള നിമയസഭയുടെ 60 വര്‍ഷത്തെ ചരിത്രം അതിന് തെളിവാണ്. സാമൂഹ്യ,സാസംകാരിക മേഖലയില്‍ ഏറെ മുന്നോട്ടുപോകാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രഗത്ഭരായ നേതാക്കളുടെ പ്രവര്‍ത്തനം അതിന് ആക്കം കൂട്ടയിട്ടുണ്ട്. എന്നാല്‍ ജനാധപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല.
രാജ്യത്ത് മാത്രമല്ല ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍, വിവിധ മേഖലകളില്‍ മലയാളിലകള്‍ തങ്ങളുടെ കഴിവ് തെളിയിട്ടിച്ചുണ്ട്. വ്യവസായ സംരഭങ്ങള്‍ വളര്‍ത്തി യുവാക്കള്‍ക്ക് കേരളത്തില്‍ തന്നെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു. നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുള്ള ജനാധിപത്യത്തിന്‍റെ ഉത്സവം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.
ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സ്വതന്ത്ര ഭാരതത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണം നേരിടുന്ന വെല്ലുവിളി എന്ന വിഷയത്തില്‍ രണ്ടുദിവസത്തെ സെമിനാറും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.