കൊച്ചി: രാജ്യത്തെ ക്യാമ്പസുകള്‍ സ്വതന്ത്ര ആശയവിനിമയത്തിനുളള വേദികളാകണമെന്ന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി.
രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിയുടെ പിതാവ് കെ.എസ്. രാജാമണിയുടെ ഓര്‍മക്കായി സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി.
പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും നീതി നടപ്പാക്കാന്‍ എക്കാലവും ശ്രമിച്ച അഭിഭാഷകനായിരുന്നു കെ എസ് രാജാമണിയെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. നീതി നടപ്പാകണമെങ്കില്‍ സ്വതന്ത്ര ആശയവിനിമയം വേണം. ക്യാംപസുകള്‍ അതിനുളള വേദികളാകണം. സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹമായി മാറണം. ജനപ്രതിനിധികള്‍ രാജ്യത്തിന്റെ പുരോഗതിക്കായിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്
കൊച്ചിയില്‍ നടന്ന ആറാമത് കെ.എസ്. രാജാമണി അനുസ്മരണ യോഗത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു
