കൊച്ചി: ഹൈക്കോടതി പരിസരത്ത് ജില്ലാ കളക്ടര്‍ 2 മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹൈക്കോടതി മന്ദിരത്തിന് 200 മീറ്റര്‍ ചുറ്റളവില്‍ പ്രകടനവും യോഗവും ഉച്ചഭാഷിണിയുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്‍റെ കത്തിന്‍റെയും അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നടപടി.
