വേദഗ്രന്ഥത്തിലെ പേജുകള്‍ ചീന്തിയെടുത്ത് മക്കള്‍ക്ക് സ്കൂളിലേക്ക്  കൊടുത്തുവിടാന്‍ ചപ്പാത്തി പൊതിഞ്ഞതിനാണ്  ഗുര്‍ദിത് സിംഗിനെയും ഭാര്യ നിമ്രത് കൗറിനെയും  പൊലീസ് അറസ്റ്റ് ചെയ്തത്.

ഫിറോസ്പൂര്‍: വേദഗ്രന്ഥത്തിലെ പേജുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിഞ്ഞ പുരോഹിതനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഗുരുദ്വാരയിലെ പൂജാരിയെയും ഭാര്യയെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വേദഗ്രന്ഥത്തിലെ പേജുകള്‍ ചീന്തിയെടുത്ത് മക്കള്‍ക്ക് സ്കൂളിലേക്ക് കൊടുത്തുവിടാന്‍ ചപ്പാത്തി പൊതിഞ്ഞതിനാണ് ഗുര്‍ദിത് സിംഗിനെയും ഭാര്യ നിമ്രത് കൗറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവം ആദ്യം അറിഞ്ഞ സിഖ് വിദ്യാര്‍ത്ഥി ഫെഡറേഷന്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടികള്‍ ഭക്ഷണം പൊതിഞ്ഞ് കൊണ്ടുവരുന്നത് കണ്ട് ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോള്‍ സമാനമായി, ചീന്തിയെടുത്ത വേദഗ്രന്ഥത്തിന്‍റെ പേജുകള്‍ അടുക്കളയില്‍നിന്ന് ലഭിച്ചതായി സിഖ് വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രസിഡന്‍റ് ജസ്പാല്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ ഗുര്‍ദിതിനും നമ്രീത് കൗറിനുമെതിരെ കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു.