അയോധ്യ: ക്ഷേത്രദർശനത്തിനെത്തിയ ഭക്തയെ ബന്ദിയാക്കി ബലാത്സം​ഗം ചെയ്ത സംഭവത്തിൽ വരാണസിയിൽ പുരോഹിതൻ അറസ്റ്റിലായി. മുപ്പത് വയസ്സുള്ള യുവതിയെ തടഞ്ഞു വച്ച് പീഡിപ്പിച്ച കൃഷ്ണ കണ്ഠാചാര്യയാണ് അറസ്റ്റിലായത്. ആത്മീയപാഠങ്ങൾ പഠിപ്പിക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവതിയെ നിർബന്ധമായി ഇവിടെ താമസിപ്പിച്ചത്.

ഡിസംബർ 24 ന്  അയോധ്യയിലെത്തിയ യുവതിയെ പല തവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവർ പൊലീസിന്റെ സഹായം തേടുകയും പൊലീസെത്തി രക്ഷിക്കുകയും ചെയ്യുകയായിരുന്നു. അയോധ്യയിലെ മുതിർന്ന പുരോഹിതരിലൊരാളാണ് കൃഷ്ണ കണ്ഠാചാര്യ. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.