കണ്ണൂര്‍: വൈദികൻ പ്രതിയായ കൊട്ടിയൂർ ബലാൽസംഗ കേസിൽ 7 പ്രതികൾക്കെതിരെ ഗൂഡാലോചന കുറ്റം. ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ആൻസി മാത്യു, ഡോക്ടർ ടെസ്സി ജോസ്, ഡോക്ടർ ഹൈദർ അലി എന്നിവർ ഒഴികെ കേസിലെ ബാക്കി 7 പ്രതികൾക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയത്.
പെൺകുട്ടി പ്രസവിച്ചതിന് ശേഷം റോബിൻ വടക്കുംചേരി, ഫാദർ തോമസ് തെരകം, സിസ്റ്റർ ബെറ്റി എന്നിവരെ ഫോണിൽ ബന്ധപ്പെട്ടതായി പൊലീസിന് തെളിവ് ലഭിച്ചു. ഇത് കുഞ്ഞിനെ ഒളിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നാണ് നിഗമനം.
വൈദികന്റെ 2 ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോൺ, 2025വരെ യാത്രാനുമതിയുള്ള കാനഡ വിസ എന്നിവയും പോലീസ് കണ്ടെടുത്തു. ഇവ പോലീസ് ഹൈക്കോടതിയിൽ സമർപ്പിക്കും. ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായ വൈദികനെ ഇന്ന് കോടതിയിൽ ഹാജരാക്കി. വൈദികൻ ഒഴികെയുള്ള 9 പ്രതികളും ഒളിവിലാണ്.
