പഞ്ചഭൂതങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യായാമം; കോലിയുടെ വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി

First Published 13, Jun 2018, 11:17 AM IST
prime minister accept hum fit to india fit
Highlights
  • ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്
  • വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി

ദില്ലി:ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ച്  ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. രണ്ടുമിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍  ദിവസേനയുള്ള വ്യായാമമുറകളും യോഗയും നടത്തവും എല്ലാം ചിത്രീകരിച്ചിട്ടുണ്ട്. പഞ്ചഭൂതങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള തന്‍റെ വ്യായാമമെന്നും മോദി പറയുന്നുണ്ട്.

മേയ് 22 നാണ് ഹം ഫിറ്റ് തോ  ഇന്ത്യ ഫിറ്റ് ക്യാംപെയിനിന്‍റെ ഭാഗമായി കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോര്‍ ഇതിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് കോഹ്‍ലിയടക്കമുള്ളവരെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അതേസമയം കര്‍ണ്ണാടക മുഖ്യമന്ത്രിയെ ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ചിന് പ്രധാനമന്ത്രി വെല്ലുവിളിച്ചിരുന്നു. 

Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature - Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
breathing exercises. #HumFitTohIndiaFit pic.twitter.com/km3345GuV2

loader