തിരുപ്പൂർ: തമിഴ്നാട്ടിലെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പൂരിലെത്തും. ഔദ്യോഗിക പരിപാടികൾക്ക് ശേഷമുള്ള പൊതുസമ്മേനത്തിൽ തമിഴ്നാട്ടിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി പ്രവർത്തകരെ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. 

രണ്ടാഴ്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ തമിഴ്നാട് സന്ദർശനമാണിത്. അണ്ണാഡിഎംകെ-ബിജെപി സഖ്യം സംബന്ധിച്ച ചർച്ച അവസാന ഘട്ടത്തിൽ എത്തി നിൽക്കേയാണ് നരേന്ദ്ര മോദിയുടെ സന്ദർശനം. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, പൊൻ രാധാകൃഷ്ണൻ തുടങ്ങിയവരും പൊതുസമ്മേളത്തിൽ പങ്കെടുക്കും.