ദില്ലി: മുത്തലാഖിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖിനെതിരെ മുസ്ലിം സമുദായം മുന്നിട്ടിറങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മുത്തലാക്കെന്ന ദുഷ്പ്രവണതയില്‍ നിന്ന് പെണ്‍മക്കളെ മോചിപ്പിക്കാന്‍ മുസ്ലിം സാമൂഹിക പരിഷ്‌കര്‍ത്താക്കളും ബുദ്ധി ജീവികളും മുന്‍കൈയ്യെടുക്കണം. 

രാഷ്ട്രീയ ചട്ടക്കൂട്ടില്‍ നിന്ന് മാറി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി ദില്ലിയില്‍ പറഞ്ഞു. ബാസവേശ്വര ജയന്തിയോടനുബന്ധിച്ച് ബാസവേശ്വരയുടെ കൃതികളുടെ പരിഭാഷ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.