അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികൾ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണ്. അധികൃതരുമായി സംസാരിച്ചുവെന്നും മോദി ട്വിറ്ററിൽ അറിയിച്ചു. 

ഗുജറാത്തിൽ ചുഴലിക്കാറ്റുണ്ടായാൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ട്വീറ്റ് ചെയ്തു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.