കംബോഡിയയുടെ മുന്‍പ്രധാനമന്ത്രിയും രാജകുമാരനുമായ നോറോദോം രണറിദ്ധും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
ഫേനം ഫേ: കംബോഡിയയുടെ മുന്പ്രധാനമന്ത്രിയും രാജകുമാരനുമായ നോറോദോം രണറിദ്ധും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.
ഇരുവരെയും സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്ക്കുള്ളില് രണറിദ്ധിന്റെ ഭാര്യ ഫല്ല മരിച്ചു. രണറിദ്ധിന്
അപകടത്തില് പരുക്കേറ്റു.
രാഷ്ട്രീയ അനുഭാവികളെ കാണാനുള്ള യാത്രക്കിടെയാണ് അപകടം. പ്രേയാ സിഹാനൂക്ക് പ്രവിശ്യയിലെ ആശുപത്രിയിലാണ് രണറിദ്ധിനെയും ഭാര്യയെയും പ്രവേശിപ്പിച്ചത്. കംബോഡിയയുടെ രാജാവ് നോറോദോം സിഹമോണിയുടെ അര്ധ സഹോദരനാണ് രണറിദ്ധ്. ഹുന് സെന്നിനൊപ്പം 1993 മുതല് 97 വരെയാണ് രണറിദ്ധ് കംബോഡിയയുടെ പ്രധാനമന്ത്രിയായിരുന്നത്. ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില് നടന്ന അട്ടിമറിയിൽ സ്ഥാനം നഷ്ടമായി.
