അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍. പാട്നയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം രക്ഷിതാക്കൾ അറിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ കുട്ടിക്ക് ദേഹാസ്വസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
പാട്ന: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍. പാട്നയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം രക്ഷിതാക്കൾ അറിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ കുട്ടിക്ക് ദേഹാസ്വസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിശദമായ പരിശോധനയിലാണ് കുട്ടി മൂന്ന് ആഴ്ച ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറയുകയുമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായിയി പ്രിന്‍സിപ്പലും അധ്യാപകനും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. ഉത്തരക്കടലാസ് പരിശോധിക്കാനെന്ന വ്യാജേന കുട്ടിയെ അധ്യാപകൻ പ്രിന്‍സിപ്പളുടെ ചേമ്പറില്‍ വിളിച്ച് വരുത്തി. ഇവിടെ വെച്ച് കുട്ടിയെ ഇരുവരും ചേർന്ന് അക്രമത്തിന് ഇരയാക്കുകയായിരുന്നു.
പീഡന രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും വീട്ടുകാരെ അപായപ്പെടുത്തുമെന്നും ഭീക്ഷണിപ്പെടുത്തിയായിരുന്നു പീഡനം തുടര്‍ന്നതെന്ന് പെണ്‍കുട്ടി പൊലീസിനോട് വിശദമാക്കി. മുഖ്യ പ്രതികളായ അധ്യാപകനെയും പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്തുവെന്നും ഇവരുടെ ഫോണിൽ നിന്നും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടെടുത്തതായും പൊലീസ് വ്യക്തമാക്കി.
