ജയില്‍ വാര്‍ഡന് പരിക്ക് സെല്ല് മാറ്റിയതിനാണ് ആക്രമണം

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജയിൽ വാർഡനെ ആക്രമിച്ചു.സാബു ഡാനിയേലെന്ന തടവുകാരന്റെ ആക്രമണത്തിൽ വാർഡൻ ഹരികൃഷ്ണന്റെ ചെവിക് ഗുരുതരമായി പരിക്കേറ്റു. സാബുവിറെ തൃശ്യരിൽ നിന്നും തിരുവനന്തപുരത്തേക്ക് വിചാരണക്കായി കൊണ്ടുവന്നതാണ്. സഹതടവുകാരുടെ പരാതി കാരണം സാബുവിന്റെ സെല് മാറ്റിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ചെടിച്ചട്ടിയെടുത്ത് തടവുകാരൻ വാർഡനെ തലയിലടിച്ചത്. പൂജപ്പുര പൊലീസ് കേസെടുത്തു. പരിക്കേറ്റ വാ ർ ഡനെ മെഡിക്കൽ കൊളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.