മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാര്‍ സംഭാവന നല്‍കി. തടവുകാരുടെ വേതനത്തിനിന്നും നൽകിയത് 14 ലക്ഷം രൂപയാണ്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതം നേരിടുന്നവര്‍ക്ക് ജയിലില്‍ നിന്നും സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തടവുകാര്‍ സംഭാവന നല്‍കി. തടവുകാരുടെ വേതനത്തിനിന്നും നൽകിയത് 14 ലക്ഷം രൂപയാണ്.

ജയിൽ മേധാവി ആർ. ശ്രീലേഖ തുക ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. ഏറ്റവും കൂടുതൽ സംഭാവന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്. നാലര ലക്ഷം രൂപയാണ് കണ്ണൂര്‍ ജയിലിലെ തടവുകാര്‍ നല്‍കിയത്.