ടിവി,സ്മാര്‍ട്ട് ഫോണ്‍,കുഷ്യന്‍ കിടക്കകള്‍,ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ എന്നിവ സുലഭം. കഴിക്കാന്‍ ചിക്കനും മട്ടനും ആവശ്യം പോലെ. തടവുകാരുടെ ആഡംബര ജീവിതത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ജയില്‍ അധികൃതര്‍ നടപടിക്ക് ഒരുങ്ങിയത്

ചെന്നൈ: ചെന്നൈയിലെ പുഴല്‍ സെന്‍റ്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ആഡംബര സൗകര്യമൊരുക്കിയ ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. തടവുകാര്‍ ആഡംബര ജീവിതം നയിക്കുന്നതിന്‍റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതിനു പിന്നാലെയാണ് നടപടി.

ടിവി,സ്മാര്‍ട്ട് ഫോണ്‍,കുഷ്യന്‍ കിടക്കകള്‍,ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ എന്നിവ സുലഭം. കഴിക്കാന്‍ ചിക്കനും മട്ടനും ആവശ്യം പോലെ. തടവുകാരുടെ ആഡംബര ജീവിതത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ജയില്‍ അധികൃതര്‍ നടപടിക്ക് ഒരുങ്ങിയത്.

തമിഴ്നാട് ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 18 ടിവികളും നിരവധി സിംകാര്‍ഡുകളും റേഡിയോയും പിടിച്ചെടുത്തു. ജയില്‍ ജീവനകാര്‍ക്ക് മാസപ്പടി നല്‍കിയാണ് തടവുകാര്‍ സൗകര്യങ്ങള്‍ ഒരുക്കിയത്. മദ്യവും സിഗരറ്റും കഞ്ചാവും വരെ പുഴല്‍ സെന്‍റ്രല്‍ ജയിലില്‍ സുലഭമായിരുന്നെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ചീഫ് ജയില്‍ വാര്‍ഡനടക്കം 17 പേരെ റെയ്ഡിന് പിന്നാലെ സസ്പെന്‍റ് ചെയ്തു.12 തടവുകാരെ കോയമ്പത്തൂരിലെ ജയിലിലേക്ക് മാറ്റി. പുഴല്‍ സെന്‍റ്രല്‍ ജയിലിന് പുറമേ സേലം,തിരുനെല്‍വേലി,തിരുച്ചിറപ്പിള്ളി ജയിലുകളിലും പരിശോധന ശക്തമാക്കാനാണ് ജയില്‍ വകുപ്പിന്‍റെ തീരുമാനം.