ലോറി ഡ്രൈവർ അടക്കം 21 പേർക്ക് പരിക്ക്
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയിൽ പുന്നപ്ര അറവുകാട്ടിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ അടക്കം 21 പേർക്ക് പരിക്ക്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് 20 മിനിറ്റോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. ആലപ്പുഴ- ഇരട്ടക്കുളങ്ങര റൂട്ടിൽ സർവ്വീസ് നടത്തുന്ന പുഞ്ചിരി എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.
