തിരുവനന്തപുരം: കിഴക്കേകോട്ട ബസ് സ്റ്റാന്‍ഡില്‍ പ്രൈവറ്റ് ബസ്സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരത്തില്‍ പ്രൈവറ്റ് ബസ്സുകള്‍ പണിമുടക്കും. സിഐടിയു, ഐന്‍ടിയുസി, എഐടിയുസി, എസ്ടിയു എന്നീ യുണിയനുകളുടെ നേതൃത്വത്തിലാണ് സമരം. രാവിലെ പത്തരയ്ക്ക് സംയുക്ത സമരസമിതി സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.