നവംബര്‍ ഒന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ആവശ്യങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് രാമച്ചന്ദ്രൻ കമ്മീഷനെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. 

തൃശൂര്‍: നവംബര്‍ ഒന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ആവശ്യങ്ങള്‍ പഠിക്കാൻ ജസ്റ്റിസ് രാമച്ചന്ദ്രൻ കമ്മീഷനെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. 

വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യം. 

അതിനിടെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി. ബസിന്‍റെ കാലാവധി 15 ൽ നിന്ന് 20 വർഷമാക്കി. ബസ് ഉടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കാൻ വീണ്ടും യോഗം വിളിക്കും. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥി കൺസഷൻ തീരുമാനിക്കും.