തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ചാർജ് വർധിപ്പിക്കുക, മുഴുവൻ ബസ് പെർമിറ്റുകളും നിലനിർത്തുക, വിദ്യാർത്ഥികളുടെ യാത്രാ ഇളവ് നിർത്തലാക്കുക, വർധിപ്പിച്ച ഇൻഷൂറൻസ് പ്രീമിയം പിൻവലിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ മാസം 19 ന് നിശ്ചയിച്ച സമരം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. ഓള്‍കേരള ബസ് ഓപറേറ്റഴേ്സ് കോര്‍ഡിനേഷന്‍ കമ്മറ്റിയും ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷനും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.