സ്വകാര്യ ആശുപത്രി നഴ്സുമാർ മാർച്ച് ആറു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

First Published 2, Mar 2018, 4:20 PM IST
private hospitals nurse strike march 6
Highlights
  • സംസ്ഥാനത്തെ മുഴുവൻ നഴ്സുമാരും കൂട്ട അവധിയിൽ പ്രവേശിക്കും

തൃശൂര്‍: സ്വകാര്യ ആശുപത്രി നഴ്സുമാർ  വീണ്ടും അനിശ്ചിതകാല സമരത്തിന്. മാർച്ച് ആറുമുതൽ സംസ്ഥാനത്തെ മുഴുവൻ നഴ്സുമാരും കൂട്ട അവധിയിൽ പ്രവേശിക്കാൻ തൃശൂരിൽ ചേർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. നഴ്സുമാർ സമരം ചെയ്യുന്നത് വിലക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

സമരവിലക്ക് നീക്കാനുള്ള ഹർജി അഞ്ചിനുകോടതി പരിഗണിക്കും. കേരളത്തിലെ 62,000 നഴ്സുമാർ നാളെ അവധി അപേക്ഷ നൽകുമെന്നു യുഎൻഎ ചെയർമാൻ ജാസ്മിൻ ഷാ പ്രഖ്യാപിച്ചു.നഴ്സുമാരുമായി സർക്കാർ നാളെ ചർച്ച നടത്തും. രാവിലെ 11ന് ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ സംഘടനാപ്രതിനിധികളുമായാണു ചർച്ച. 

loader