എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഈ ആഴ്ച്ച യുപിയിലെത്തി സ്ഥാനം ഏറ്റെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ദില്ലി: എന്‍ഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയ റോബര്‍ഡ് വദ്രയെ അനുഗമിച്ച് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.
എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അമേരിക്കയിലായിരുന്ന പ്രിയങ്ക ഗാന്ധി. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷമാണ് റോബര്‍ട്ട് വദ്രയ്ക്കൊപ്പം എന്‍ഫോഴ്സ്മെന്‍റ് ഓഫീസില്‍ എത്തിയത്. കിഴക്കന്‍ ദില്ലിയുടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഈ ആഴ്ച്ച യുപിയിലെത്തി സ്ഥാനം ഏറ്റെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
