ജനങ്ങളുടെ ചോദ്യങ്ങള്‍ നേരിടാനാവാത്തതിനാലാണ് പ്രീയങ്ക ഗാന്ധി പ്രചാരണത്തിനിറങ്ങാത്തതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരിഹസിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രീയങ്ക യു.പിയില്‍ പ്രചാരണം തുടങ്ങിയത് . സഹോദരന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയിലായിരുന്നു പ്രചാരണം. പ്രിയങ്ക പക്ഷേ സ്മൃതിക്ക് മറുപടി പറഞ്ഞില്ല . താന്‍ ഉത്തര്‍ പ്രദേശിന്റെ ദത്തു പുത്രനാണെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രീയങ്കയുടെ പ്രസംഗം .

അഖിലേഷ് -രാഹുല്‍ ചങ്ങാത്തത്തെ നാട്ടുകാരായ ചെറുപ്പക്കാരുടെ സഖ്യമെന്ന് എസ്.പി കോണ്‍ഗ്രസ് സഖ്യം വിശേഷിപ്പിക്കുമ്പോഴാണ് നരേന്ദ്രമോദിയ വരത്തനെന്ന് പ്രീയങ്ക വിമര്‍ശിക്കുന്നത് . ഹിന്ദി സിനിമകളോട് ഉപമിച്ചായിരുന്നു മോദിക്ക് രാഹുലിന്റെ പരിഹാസം

എവിടെ പോയാലും മോദി വാഗ്ദാനം നല്‍കും . ഒന്നും നടപ്പാക്കില്ല.. ഗംഗമാതാവിന്റെ പുത്രനാണെന്നു പറഞ്ഞ് വാരണാസിക്ക് പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും മോദി ഒന്നും ചെയ്തില്ല . തിരഞ്ഞെടുപ്പാകുമ്പോഴാണ് കര്‍ഷരെ മോദി ഓര്‍ക്കുന്നത് .കര്‍ഷകരുടെ കാര്‍ഷിക കടങ്ങളില്‍ ഇളവു നല്‍കാത്ത മോദി മല്യക്ക് വായ്പാ ഇളവ് നല്‍കി . ആറുലക്ഷം കോടിയുടെ സഹായമാണ് പ്രധാനമന്ത്രി കോര്‍പറേറ്റ് കുടുംബങ്ങള്‍ക്ക് നല്‍കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു