മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ(പിഎൻബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് നടി പ്രിയങ്ക ചോപ്ര. നീരവിനെതിരെ സിബിഐ കേസെടുത്ത സാഹചര്യത്തിൽ കമ്പനിയുമായുള്ള കരാർ അവസാനിപ്പിക്കുന്നതിനെപ്പറ്റി നിയമോപദേശം തേടിയിട്ടുണ്ടെന്ന് നടിയുടെ വക്താവ് അറിയിച്ചു.
നീരവ് മോദി കലക്‌ഷൻസിന്റെ നിലവിലെ ബ്രാൻഡ് അംബാസിഡറാണ് പ്രിയങ്ക. ഇതുമായി ബന്ധപ്പെട്ട കരാറിൽ നിന്നു മാറാനുള്ള നിയമോപദേശമാണു നടി തേടിയത്. നീരവ് മോദിയുടെ ജ്വല്ലറി ബ്രാൻഡ് അംബാസഡറായ നടൻ സിദ്ധാർഥ് മൽഹോത്രയും കരാർ അവസാനിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നു റിപ്പോർട്ടുകളുണ്ട്.
