ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം മുറുകുന്നതിനിടെയാണ് വിജിലൻസിന്റെ മറ്റൊരു നീക്കം. ടോം ജോസിനെതിരെ രഹസ്യമായി മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ച എറണാകുളം വിജിലൻസ് സെൽ സെർച്ച് വാറണ്ടും വാങ്ങി. 2010 മുതൽ 2016 സെപ്തംബർ വരെയുള്ള കാലഘട്ടത്തിൽ ടോം ജോസിന് 62.35 ശതമാനം അധികമായി സ്വത്തു സമ്പാദിച്ചതായി വിജിലൻസ് എസ് വി.എൻ.ശശിധരൻ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ മുതൽ പരിധോൻ ആരംഭിച്ചത്. ഇരിങ്ങാലക്കുടയിലെ ഭാര്യയുടെ വീട്ടിലും, സെക്രട്ടറിയേറ്റിലെ ഓഫീസിലും തിരുവനന്തപുരത്ത ഫ്ലാറ്റിലുമാണ് പരിശോധന. മാഹാരാഷ്ട്രയിലെ ടോം ജോസിന്റെ ഭൂമി ഇടപാട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.
കഴിഞ്ഞ സർക്കാർ സെക്രട്ടറിതല അന്വേഷണം നടത്തി ആരോമങങള്‍ തള്ളിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച പരാതി വിജിലൻസ് ഡയറക്ടറിന് വീണ്ടും ലഭിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നതിനിടെയാണ് അനധികൃത സ്വത്തുസമ്പാദനം കണ്ടെത്തുന്നത്. തനിക്കെതിരെ നടക്കുന്ന പ്രതികാര നടപടിയെന്നാണ് കേസിനെ കുറിച്ച് ടോ ജോസ് പ്രതികരിച്ചത്.
കെഎംഎംഎല്ലിൽ മഗ്നീഷ്യം ഇറക്കുമതി ചെയ്ത കേസിൽ ടോം ജസ് ഒന്നാം പ്രതിയായി വിജിലന്‍സ് കേസ് നിലവിവുണ്ട്.
