അല്‍ ഉമ തലവന്‍ അബുബക്കര്‍ സിദ്ദിഖി അടക്കമുള്ള നേതാക്കളുടെ പങ്കിലേക്കു തന്നെയാണ് അന്വേഷണം നീങ്ങുന്നത്.പ്രവര്‍ത്തനം നിശ്ചലമായ അല്‍ ഉമയെ പുനുരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് മലപ്പുറത്ത് നടന്നതെന്നും അന്വേഷണസംഘം കരുതുന്നു.
പ്രതിയുടെ രൂപം കൃത്യമായി ഓര്‍ക്കുന്നില്ലെന്ന ദൃക്‌സാക്ഷി മൊഴിയോടെ രേഖചിത്രം തയ്യാറാക്കുന്നത് പാതിവഴിലായിരിക്കുകയാണ്.
ദൃക്‌സാക്ഷി മുഹമ്മദിന്റ വീട്ടിലെത്തിയ പൊലീസിന് വീട് അടച്ചിട്ട നിലയിലുമാണ് കണ്ടെത്താനായത്. മുഹമ്മദിനെ കണ്ടെത്തി എണ്ണത്തില്‍ ചുരുക്കമുള്ള അല്‍ ഉമ സംഘാംഗങ്ങലുടെ ചിത്രം കാണിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

ഇത്തരം കേസുകളില്‍ സംസ്ഥാനപൊലീസ് നടത്തുന്ന അന്വേഷണം പോരെന്നും മലപ്പുറം സ്‌ഫോടനത്തില്‍ കേന്ദ്ര ഏജന്‍സി ഇടപെടുന്നതില്‍ തെറ്റില്ലെന്നും മുസ്‌ളിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംഭവത്തില്‍ പൊട്ടിത്തെറിച്ച പ്രഷര്‍ കുക്കര്‍ വാങ്ങിയ സ്ഥലത്തേക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌.