വിസില്‍ബ്ലോവേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് വാര്‍ത്തയാവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയെ ജീവനക്കാരന്‍ രക്ഷപ്പെടുത്തിയെന്ന പേരിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്
ദിണ്ടിഗല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിക്ക് ഡോക്ടര്‍ക്ക് പകരം ആശുപത്രി ജീവനക്കാരന്‍ തുന്നലിടുന്ന വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നാല്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൊബൈല്‍ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.
വിഷയം അന്വേഷിച്ചുവരികയാണെന്നും വീഡിയോയില്‍ രോഗിക്ക് തുന്നലിടുന്നത് ആശുപത്രിയില്‍ സഹായത്തിന് നില്‍ക്കുന്ന ജീവനക്കാരനാണെന്നും ദിണ്ടിഗല്‍ ഹെല്‍ത്ത് ഡിപാര്‍ട്‌മെന്റ് ജോയിന്‍റ് ഡയറക്ടര്‍ ഡോ.മാലതി അറിയിച്ചു.
വിസില്‍ബ്ലോവേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് വാര്‍ത്തയാവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയെ ജീവനക്കാരന്‍ രക്ഷപ്പെടുത്തിയെന്ന പേരിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അത് ഗുരുതരമായ വീഴ്ചയാണെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
ഗ്ലൗസ് പോലും ധരിക്കാതെ ജീവനക്കാരന്‍ യുവതിയുടെ മുഖത്തുള്ള മുറിവ് തുന്നിച്ചേര്‍ക്കുന്നതാണ് വീഡിയോ. സംഭവം വിവാദമായതോടെ വീഡിയോ മിക്കയിടങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
